തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും പ്രതിഷേധമെന്ന പേരില്‍ ചാവേറുകളെപ്പോലെ ചിലര്‍ ചാടിവീഴുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
പ്രതിഷേധം ആരും വിലക്കിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്. മരണസ്ക്വാഡുകള്‍ പോലെ.
അത് വളരെ ബോധപൂര്‍വം ചെയ്ത കാര്യങ്ങളാണ്. സദസ്സിലേക്ക് മാര്‍ച്ച് ചെയ്യുകയാണ് കണ്ണൂരില്‍ യു.ഡി.എഫ് ചെയ്തത്. വലിയ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമമാണ് അവര്‍ നടത്തുന്നത്.
നവകേരള സദസ്സിനെതിരായ യു.ഡി.എഫിന്റെ ബഹിഷ്കരണ നിലപാട് ജനം സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. നവകേരള സദസ്സ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്.
മാധ്യമങ്ങള്‍ കണ്ണടച്ചുകൊണ്ട് ഇടതുപക്ഷ, സര്‍ക്കാര്‍ വിരുദ്ധ, മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. വൈകുന്നേരത്തെ ചര്‍ച്ച മുഖ്യമന്ത്രിക്കെതിരെയാണ്, സര്‍ക്കാരിനെതിരെയാണ്. അത്തരം ചര്‍ച്ചകളില്‍ ഇടതുപക്ഷ വക്താക്കളെ ചേര്‍ത്ത് പോകണോ എന്ന് ആലോചിക്കും.
പൊതുവെ എന്തും പറയാന്‍ മടിക്കാത്തവരാണ് സതീശനും സുധാകരനും ഡി.സി.സി പ്രസിഡന്റുമാരുമൊക്കെ. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദപ്രയോഗങ്ങള്‍ തന്നെ അതിന്റെ ഉദാഹരണങ്ങളാണ്.
മുഖ്യമന്ത്രിയെ ടാര്‍ജറ്റ് ചെയ്യാന്‍ വസ്തുതാപരമായി പറ്റില്ല. അതിനാല്‍ പരിഹസിക്കുക, അപഹസിക്കുക, കളവ് പറയുക എന്നിവയ്ക്ക് ശ്രമിച്ചു. ഇതൊക്കെ തുറന്ന് കാണിച്ചുതന്നെ മുന്നോട്ടുപോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.