നിലക്കടല അഥവാ കപ്പലണ്ടി ഏവര്‍ക്കും ഇഷ്ട്ടമാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയ നട്സാണ് നിലക്കടല. അറിയാം മിതമായ അളവില്‍ ദിവസവും നിലക്കടല കഴിക്കുന്നതിന്റെ ഗുണങ്ങള്‍.
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയതാണ് നിലക്കടല. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ കഴിക്കാം.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇവ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും നിലക്കടല സഹായിക്കും.നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ ഇ അടങ്ങിയ നിലക്കടല ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.