ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ച കേസ്: ലോകായുക്ത വിധി ഇന്ന്, മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം,

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ നിയമപരിശോധനക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ലോകായുക്ത ഫുള്‍ബഞ്ച് ഇന്ന് വിധി പറയുന്നത്.

2018-ല്‍ ആരംഭിച്ച കേസില്‍ രണ്ടംഗ ബഞ്ചിന്‍റെ ഭിന്നവിധി വരുന്നത് ഈ വര്‍ഷം മാര്‍ച്ച്‌ 31നാണ്. ഇതോടെയാണ് മൂന്നംഗബഞ്ച് വാദം കേട്ട് അന്തിമ വിധിയില്‍ എത്തിയിരിക്കുന്നത്.

എന്‍.സി.പിയുടെ അന്തരിച്ച നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നല്‍കാന്‍ 2017 ജൂലൈയില്‍ എടുത്ത മന്ത്രിസഭ തീരുമാനം, 

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അന്തരിച്ച പൊലീസുകാരൻ പ്രവീണിന്‍റെ കുടംബത്തിന് 20 ലക്ഷം രൂപ കൊടുക്കാൻ 2017 ഒക്ടോബര്‍ പത്തിനുള്ള മന്ത്രിസഭ തീരുമാനം ,

സി.പി.എം മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും നല്‍കാൻ 2018 ജനുവരി 24 നുള്ള മന്ത്രിസഭ തീരുമാനം.

ഇതെല്ലാം മാനദണ്ഡങ്ങള്‍ മറികടന്നാണെന്നാണ് പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ 2018 സെപ്തംബര്‍ 27ന് ലോകായുക്തയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !