നാമജപക്കേസ് എഴുതിത്തള്ളി; ക്രമസമാധാനപ്രശ്നം ഉണ്ടായിട്ടില്ലെന്ന് പോലീസ് കോടതിയില്‍,,

തിരുവനന്തപുരം: എൻ എസ് എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ച്‌ പൊലീസ്.തുടരന്വേഷണം അവസാനിപ്പിച്ച്‌ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സ്പീക്കര്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് എൻ എസ് എസ് നാമജപ യാത്ര നടത്തിയത്. ഇതില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എൻഎസ്‌എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കേസ് എഴുതി തള്ളാൻ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് തീരുമാനിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ എൻഎസ്‌എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേസ് അവസാനിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

ഓഗസ്റ്റ് രണ്ടിനാണ് മിത്ത് വിവാദത്തില്‍ തിരുവനന്തപുരത്ത് എൻ എസ് എസ് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്.അനധികൃതമായി കൂട്ടം ചേരല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !