തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ നിയമപരിശോധനക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ലോകായുക്ത ഫുള്‍ബഞ്ച് ഇന്ന് വിധി പറയുന്നത്.
എന്‍.സി.പിയുടെ അന്തരിച്ച നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നല്കാന് 2017 ജൂലൈയില്‍ എടുത്ത മന്ത്രിസഭ തീരുമാനം,
സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അന്തരിച്ച പൊലീസുകാരൻ പ്രവീണിന്റെ കുടംബത്തിന് 20 ലക്ഷം രൂപ കൊടുക്കാൻ 2017 ഒക്ടോബര്‍ പത്തിനുള്ള മന്ത്രിസഭ തീരുമാനം ,
സി.പി.എം മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും എഞ്ചിനീയറിങ് ബിരുദധാരിയായ മകന് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും നല്കാൻ 2018 ജനുവരി 24 നുള്ള മന്ത്രിസഭ തീരുമാനം.
ഇതെല്ലാം മാനദണ്ഡങ്ങള്‍ മറികടന്നാണെന്നാണ് പരാതിക്കാരനായ ആര്.എസ് ശശികുമാര്‍ 2018 സെപ്തംബര്‍ 27ന് ലോകായുക്തയില്‍ നല്കിയ ഹരജിയില്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.