'ഒരു കോടിയുടെ ബസ് ആഢംബരമല്ല, ബസ് വാങ്ങിയത് സംസ്ഥാന സര്‍ക്കാരിൻറെ ചെലവ് കുറയ്ക്കാൻ'; ഗതാഗതമന്ത്രി,

തിരുവനന്തപുരം: കേരള സദസിന് പുതിയ കെഎസ്‌ആര്‍ടിസി ബസ് വാങ്ങിയതിലുയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു.

ബസ് വാങ്ങിയത് KSRTC ബജറ്റ് വിഹിതത്തില്‍ നിന്ന്. നവകേരള സദസ് കഴിഞ്ഞാല്‍ ബസ് മറ്റ് ആവശ്യങ്ങള്‍ക്കായി KSRTC ഉപയോഗിക്കും.

ഈ ബസ് വാങ്ങിയത് സംസ്ഥാന സര്‍ക്കാരിൻറെ ചെലവ് കുറയ്ക്കാനാണെന്ന് മന്ത്രി പറഞ്ഞു. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാല്‍ ഇതിലും കൂടുതലാകും ചെലവ്. 

ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാൻ കഴിയും.

ബസ് എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ല. പതിനെട്ടാം തീയതി ബസ് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. ബസ് ഇപ്പോഴുള്ളത് ബംഗളൂരുവില്‍ അല്ല. 

സര്‍ക്കാരാണ് ബസിന് പണം നല്‍കുന്നത്. ബസ് നവീകരിക്കുന്നത് ആഡംബരമല്ല. ടോയ്ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാല്‍ മറ്റൊരു ആഡംബരവും ഇതിലില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

നവകേരള സദസിന്റെ ഭാഗമായി സര്‍ക്കാര്‍ ഉപയോഗത്തിന് ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ച്‌ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. നവംബര്‍ 10 നാണ് ബസ് വാങ്ങാൻ‌ ധനവകുപ്പ് പണം അനുവദിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !