തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക കടാശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ തുക പൂര്‍ണമായും അനുവദിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
വ്യക്തിഗത അപേക്ഷകള്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷനില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. കമ്മിഷനില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം.
സംസ്ഥാനത്ത് നാലിനം ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തിയതായും മന്ത്രി അറിയിച്ചു. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്ഷന് തുകകളാണ് ഉയര്‍ത്തിയത്.
അവശ കലാകാര പെന്ഷന് നിലവില്‍ 1000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, സര്‍ക്കസ് കലാകാര്‍ക്ക് 1200 രുപയും, വിശ്വകര്‍മ്മ പെന്ഷന് 1400 രൂപയുമാണ് ലഭിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.