ബെംഗളുരു: ഭര്‍ത്താവ് യുവതിയുടെ മുഖത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ബെംഗളുരുവിലെ ഭവാനിനഗറിലാണ് സംഭവം. സംശയ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് 40കാരനായ ഭര്‍ത്താവ് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്.
പ്ലംബിംഗ് ജോലിയാണ് 40കാരന് ചെയ്യുന്നത്. ബെംഗളുരുവിലെ ഒരു ആശുപത്രിയിലെ സഹായിയാണ് യുവതി. കൗമാരക്കാരായ രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. അക്രമ സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.
രാത്രി ഡ്യൂട്ടി ചെയ്യുന്ന ഭാര്യ പകല്‍ വീട്ടില്‍ തനിച്ചുള്ള സമയത്ത് മറ്റൊരു പുരുഷനുമായി ബന്ധം പുലര്‍ത്തുകയാണെന്ന് 40കാരന് സംശയിച്ചിരുന്നു. ഇതിനേ ചൊല്ലി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് 40കാരന്റെ പതിവായിരുന്നു. നവംബര്‍ 15 ജോലി കഴിഞ്ഞ് മടങ്ങി വന്ന യുവതിയേ കാത്ത് ജോലിക്ക് പോകാതെ ഇയാള്‍ കാത്തിരിക്കുകായായിരുന്നു.
ഭാര്യ വീട്ടിലെത്തിയ ഉടനേ രാത്രി ജോലിയേ ചൊല്ലി വഴക്ക് തുടങ്ങി. രാത്രി ഭാര്യ ജോലിക്ക് എത്തിയോ എന്നറിയാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ലെന്ന് പറഞ്ഞായിരുന്നു
വഴക്ക്. ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തിന് കാരണമാവുകയായിരുന്നു. ഇതോടെ 40കാന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ മുഖത്തേക്ക് ഒഴിച്ച ശേഷം തീയിടുകയായിരുന്നു.
ഭാര്യ നിലവിളിച്ചതോടെ ഇയാള്‍ ബക്കറ്റില്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം ഭാര്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകളുടെ മുന്നില്‍ വച്ചായിരുന്നു 40കാരന്റെ ക്രൂരത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.