വധശ്രമക്കേസ് പ്രതിയും കൂട്ടുപ്രതിയും ചേര്‍ന്ന് പോലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസ് പ്രതിയും കൂട്ടുപ്രതിയും ചേര്‍ന്ന് പോലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. അയിരൂര്‍ സ്വദേശി ദേവനാരായണൻ (23), കല്ലമ്പലം സ്വദേശി അനസ്ഖാൻ (26) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. അയിരൂര്‍ സ്വദേശിയായ അച്ചു എന്ന യുവാവിനെ രണ്ട് ദിവസം മുൻപ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയാണ് ദേവനാരായണൻ.

ഇയാളും സുഹൃത്ത് അനസ് ഖാനും ബൈക്കില്‍ ഒളിസങ്കേതത്തിലേക്ക് പോകുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അയിരൂര്‍ എസ്‌എച്ച്‌ഒ വിപിൻകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. 

സ്റ്റേഷനില്‍ വച്ച്‌ ദേഹപരിശോധന നടത്തവെ ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് പോലീസുകാരെ വെട്ടാൻ ശ്രമിച്ചു. ഇവരെ കീഴ്പ്പെടുത്താൻ ശ്രമിക്കവെ സ്റ്റേഷനിലെ ജി.ഡി. ചാര്‍ജ് ചുമതലയുണ്ടായിരുന്ന ബിനു എന്നപൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !