ഇടുക്കി: കട്ടപ്പനയില്‍ പിക് അപ്പു വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിക്കാൻ തയാറാകാതെ പൊലീസ്.
ടൗണില്‍ നിന്നും തെറ്റായ ദിശയില്‍ എത്തിയ പിക് അപ് വാൻ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ ജീപ്പ് അതുവഴി വന്നു.
ആശുപത്രിയില്‍ എത്തിക്കാനായി പരുക്കേറ്റവരെ പൊലീസ് ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടുവന്നെങ്കിലും കയറ്റാൻ പൊലീസുകാര്‍ സമ്മതിച്ചില്ല. പകരം ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാൻ പറഞ്ഞശേഷം പൊലീസ് ജീപ്പ് മുന്നോട്ടു നീങ്ങി.
നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയത്. രണ്ടു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.
പിന്നീട് ഇരുവരെയും അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരുക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.