തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജൻ. നവകേരള സദസ്സ് കഴിയുന്ന മുറയ്ക്കായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് ജയരാജൻ അറിയിച്ചു.
നിലവിലെ രണ്ട് മന്ത്രിമാരുടെ രണ്ടര വര്‍ഷമെന്ന കാലാവധി നവംബര്‍ 20-ന് പൂര്‍ത്തിയാവും. നവംബര്‍ 18 മുതലാണ് നവകേരള സദസ്സ് ആരംഭിക്കുന്നത്. ഡിസംബര്‍ 24 വരെ ഇത് നീണ്ടുനില്‍ക്കും.
ശേഷമാണ് മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുക. മുന്നണിയിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.
അതിനിടെ, കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായി. ദേശീയതലത്തില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ പ്രക്ഷോഭം സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ നവകേരള സദസ്സില്‍ ഉള്‍പ്പെടുത്തിയുള്ള കണ്‍വൻഷനുകളും നടത്തുമെന്നും ജയരാജൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.