ഗവര്‍ണര്‍ ഒരു ഓര്‍ഡിനൻസില്‍ ഒപ്പുവെച്ചു; വിവാദ ബില്ലുകളില്‍ തീരുമാനമെടുത്തില്ല,

തിരുവനന്തപുരം: കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരേ നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

നാല് പി.എസ്.സി. അംഗങ്ങളുടെ നിയമന ശുപാര്‍ശകളില്‍ രണ്ടെണ്ണത്തിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരവും നല്‍കി.

ഓര്‍ഡിനൻസുകള്‍ അംഗീകരിക്കാത്തതു സംബന്ധിച്ച്‌ ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെയാണ് നടപടി. 

എന്നാല്‍ അംഗീകാരം കാത്തിരിക്കുന്ന വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല. ഇതിനുള്ള അംഗീകാരം വൈകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുവരുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയില്‍ മാലിന്യം കണ്ടെത്തുന്ന കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് പരിശോധനയ്ക്കും നടപടിക്കും പരിമിതികളുണ്ടായിരുന്നു. ഇത് മറികടക്കാൻ കൊണ്ടുവന്ന ഓര്‍ഡിനൻസിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !