ഗുരുവായൂര്‍ :സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മുല്ലപ്പൂവ് എത്തിക്കുന്നത് ഗുരുവായൂര്‍ വഴിയോരത്ത് കൈക്കുഞ്ഞിനെ മാറോട് ചേര്‍ത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്ന ധന്യ.300 മുഴം മുല്ലപ്പൂവിന്റെ ഓര്‍ഡറാണ് നല്‍കിയത്. തെച്ചിയുടെ ഓര്‍ഡറും നല്കി.
ധന്യ കുട്ടിയുമായി മുല്ലപ്പൂവ് വില്‍ക്കുന്ന വീഡിയോ നേരത്തേ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ധന്യ കുഞ്ഞുമായി ക്ഷേത്രനടയില്‍ നില്‍ക്കുന്നത് വേദനയുള്ള കാഴ്ചയാണെന്നും പക്ഷെ ,അത് അവര്‍ക്ക് ഒഴിവാക്കാൻ പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഹൃദ്രോഗിയായ ഭര്‍ത്താവ് സനീഷിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ മുല്ലപ്പൂവ് കച്ചവടം നടത്തുന്നത്.
വാടകയ്ക്ക് താമസിക്കുന്ന ധന്യയോടും കുടുംബത്തോടും ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബം.
കുറെക്കാലമായി സാറിനെ കാണണം, സാറിനോട് വിഷമങ്ങളൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. പക്ഷേ നടന്നില്ല. ഇപ്പോള്‍ സാറായി ഇങ്ങോട്ട് വന്ന് ഞങ്ങളെ കണ്ടു. ഇങ്ങനെയുള്ള ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല. വല്ലാത്ത സന്തോഷം. എന്ന് ധന്യ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.