തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ പകുതിയോളം പേര്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍.
തട്ടിപ്പിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും ഒപ്പിട്ടു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ഇവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഭരണസമിതി അംഗങ്ങള്‍ക്ക് എതിരായിരുന്നു. ജീവനക്കാരില്‍ മുൻ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, മാനേജര്‍ ബിജു കരീം, റബ്‌കോ കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവരും പ്രതിസ്ഥാനത്തുണ്ട്.
സി.പി.എം നേതാക്കളായ പി.ആര്‍. അരവിന്ദാക്ഷനും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അഗം സി.കെ. ചന്ദ്രനും കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പി. സതീഷ്‌കുമാര്‍, ഇടനിലക്കാരൻ പി.പി. കിരണ്‍, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവരുമുണ്ട്. സ്വര്‍ണ വ്യവസായി അനില്‍, സതീഷ്‌കുമാറിന്റെ കൂട്ടാളി കെ.ബി. അനില്‍കുമാര്‍ തുടങ്ങി 44 പേരും പത്ത് സ്ഥാപനങ്ങളും പ്രതിസ്ഥാനത്താണ്.
മറ്റ് പ്രതികള്‍
രാജീവൻ ചീരമ്പലത്ത്, രമേശ്, ജേക്കബ് ചാക്കരി, കെ.പി. സുനില്‍കുമാര്‍, ഒ.എച്ച്. ഗോപാലകൃഷ്ണൻ, അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍നാസര്‍, എ.ജെ. പോള്‍സണ്‍, കെ.കെ. പ്രദീപ്, അലി സാബരി, ഡേവി വര്‍ഗീസ്, എം.ജെ. അബ്ദുല്‍ഖാദര്‍, സണ്ണി ജേക്കബ്,
സുരേഷ് ബാബു, പി.ബി. സതീഷ്, കെ.ടി. അനിരുദ്ധൻ, ദീപക് സത്യപാലൻ, എം.എൻ. ബിജു, ടി.ബി. ബൈജു, എം.ബി. ദിനേശ്, ലളിത കുമാര്‍, സി.എ. ജോസി, അമ്ബിളി മഹേഷ്, മിനി നന്ദൻ, ടി.ആര്‍. പൗലോസ്, ഖാദര്‍ ഹുസൈൻ, മഹേഷ് പറമ്ബില്‍, ഇ.സി. ആന്റോ, അനിത വിദ്യാസാഗര്‍, ചന്ദ്രിക ഗോപാലകുമാര്‍, ശാലിനി, കെ.ഡി. സുഗതൻ, എ.എം. അസ്‌ലം, എം.എ. ജിജോ റെജി.
സ്ഥാപനങ്ങള്‍
തേക്കടി റിസോര്‍ട്ട്, പെസോ മാര്‍ക്കറ്റിംഗ്, പെസോ ഇൻഫ്രാ, പെസോ മെഡികെയര്‍, ക്രീസ് നിധി, ലക്‌സ്‌വി ഹോട്ടല്‍ ആൻഡ് റിസോര്‍ട്ട്, ഗോഡ്‌വിൻ പാക്‌പെറ്റ്, കാട്രിസ് ലൂമിനസ് ആൻഡ് സോളര്‍ സിസ്റ്റം, ഫ്‌ളയോണ്‍ കേബിള്‍സ്, വേദസൂത്ര ഹെര്‍ബല്‍സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.