പഞ്ചസാര ഒഴിവാക്കി ശര്‍ക്കരയുപയോഗിക്കാം; ഇതൊക്കെയാണ് ഗുണങ്ങള്‍,

പഞ്ചസാര ഡയറ്റില്‍ നിന്നും ഒഴിവാക്കാൻ പലര്‍ക്കും മടിയാണ്. മധുരത്തോടുള്ള അമിതപ്രിയം തന്നെയാണ് കാരണം. എന്നാല്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ശര്‍ക്കര.

മധുരമുണ്ടെങ്കിലും ഇത് പഞ്ചസാരയുടെ പോലെ അത്ര പ്രശ്നമുള്ള ഒന്നല്ല. കൂടാതെ നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. ഇരുമ്പ് കാത്സ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. 

ശര്‍ക്കരയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാൻസര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. 

ശരീരത്തിലെ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ഇവ ചെയ്യും. കൂടാതെ ദഹനക്കേട്, മലബന്ധം എന്നിവ അകറ്റാനും നല്ലതാണ്. ശര്‍ക്കരയുടെ ഉപയോഗവും മികമായി അളവിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

എപ്പോഴും തളര്‍ച്ചയും ക്ഷീണവും ഉള്ളവരും ശര്‍ക്കര ഡയറ്റിലുള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുവാൻ ഇത് സഹായിക്കും. 

കൂടാതെ, അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ശരീരത്തെ അണുബാധകള്‍, ജലദോഷം, ചുമ എന്നിവയെ കൂടുതല്‍ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കും.

ശര്‍ക്കര ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും കരളിനെ ശുദ്ധീകരിക്കുവാനും സഹായിക്കുകയും ചെയ്യും. 

ശര്‍ക്കരയിലെ ഇരുമ്പിന്റെയും ഫോളേറ്റിന്റെയും അംശം ശരിയായ രക്തചംക്രമണം നിലനിര്‍ത്താനും ആര്‍ത്തവ വേദനയും മലബന്ധവും കുറയ്ക്കാനും സഹായിക്കും.ശര്‍ക്കര ആസ്തമ, ബ്രോങ്കൈറ്റിസ്, അലര്‍ജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തടയാനും ഗുണം ചെയ്യും.മെറ്റബോളിസം വര്‍ധിപ്പിക്കാനും വളരെ നല്ലതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !