കൊടുങ്ങല്ലുര്‍: കൊടുങ്ങല്ലുര്‍ ശ്രീകുരുംബക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം വിവാദത്തില്‍ സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ്.വെള്ളിയാഴ്ച വൈകീട്ട് കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ പ്രതിഷേധ യോഗം നടത്തും..
ഇതിനുള്ള മറുപടിയായിട്ടാണ് പ്രതിഷേധം. സംഘ് പരിവാര്‍ ഭക്തരെ തെറ്റിധരിപ്പിക്കുകയാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ക്ഷേത്രാങ്കണത്തില്‍ കൈയേറ്റം നടത്തുന്ന ആര്.എസ്.എസ്-ബി.ജെ.പി ഗുണ്ടായിസം അവസാനിപ്പിക്കുക, ക്ഷേത്രം വിശ്വാസികള്‍ക്ക് മാത്രം, സംഘപരിവാര്‍ കലാപ നീക്കം തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുമായാണ് എല്‍.ഡി.എഫ് പ്രതിഷേധം.
ദേവസ്വം ബോര്‍ഡ് അനുമതി നിഷേധിച്ചത് തള്ളി സംഘപരിവാര്‍ സംഘടനകള്‍ ക്ഷേത്രാങ്കണത്തില്‍ കെട്ടിയ പന്തല്‍ പൊളിച്ച് നീക്കിയിരുന്നു. തുടര്‍ന്ന് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷ തുടരുകയാണ്.
ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ നവരാത്രി മണ്ഡപത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഭക്ഷണം വിതരണം തുടരുന്നുണ്ട്.
മൂന്ന് നേരമാണ് ഭക്ഷണം നല്‍കുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ നടത്താറുള്ള വിശ്രമകേന്ദ്രം വിവാദ സാഹചര്യത്തില്‍ ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം പന്തലൊരുക്കി പ്രതിഷേധം നടത്താനാണ് ആലോചിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.