'സര്‍ക്കാറിനെ പാഠം പഠിപ്പിക്കും, കോഴിക്കോട് നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു,

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്‌ട്രേറ്റിലാണ് ഭീഷണി കത്ത് കിട്ടിയത്.സര്‍ക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു.

മാവോയിസ്റ്റ് റെഡ് ഫ്ളാഗ് എന്ന പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവകേരള സദസ് നടക്കുന്ന വേദിയില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

കോഴിക്കോട് ജില്ലാ നവകേരള സദസ് ഇന്ന് മുതലാണ് തുടങ്ങുന്നത്. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാകും. ഒന്‍പത് മണിക്ക് നടക്കുന്ന പ്രഭാതയോഗത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിക്കും.

 11 മണിക്ക് നാദാപുരം, വൈകീട്ട് മൂന്ന് മണിക്ക് പേരാമ്ബ്ര , 4.30 ന് കുറ്റ്യാടി, വൈകിട്ട് 6ന് വടകര മണ്ഡലം എന്നീ സമയക്രമങ്ങളിലാണ് ഇന്നത്തെ നവ കേരള സദസ്സുകള്‍ നടക്കുക. മൂന്ന് ദിവസങ്ങളിലായാണ് ജില്ലയിലെ പര്യടനം.

നവകേരള സദസ്സുകള്‍ നടക്കുന്ന വേദികളില്‍ പരിപാടിയുടെ രണ്ടു മണിക്കൂര്‍ മുൻപ് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുൻപ് നിര്‍ദേശങ്ങള്‍ സ്വീകരിച്ചുതുടങ്ങും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !