വിദേശത്ത് നല്ല ശമ്പളത്തില്‍ മികച്ച ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് സുവര്‍ണാവസരമൊരുക്കി കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കറൂട്ട്സ്, കാനഡയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. വനിതകള്‍ക്കാണ് അവസരം. സൗദിയിലേയ്ക്ക് നവംബര്‍ 26 മുതല്‍ 28 വരെ കൊച്ചിയിലും കാനഡയിലേയ്ക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ് നടക്കുക.
2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്) ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം ഡിസംബര്‍ മാസം നടക്കുന്നതാണ്. കാനഡയില്‍ നഴ്സ് ആയി ജോലി നേടാന്‍ NCLEX പരീക്ഷ പാസ് ആകേണ്ടതുണ്ട്. അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താലും മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.6441.65 കനേഡിയന്‍ ഡോളര്‍ (CAD) ലഭിക്കുന്നതാണ്. (ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ).
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ CV (നോര്‍ക്കയുടെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍, എന്നിവ സഹിതം newfound.norka@kerala.gov.in എന്ന ഇമെയിലിലേയ്ക്ക് 2023 നവംബര്‍ 16 നകം അപേക്ഷ നല്‍കേണ്ടത്.
സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +918802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.