'തുറവൂര്‍: കണ്ണൂരില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി ഗുണ്ടകളും പൊലീസും ചേര്‍ന്ന് തല്ലിച്ചതച്ചതിനെ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ജയ്സണ്‍ ജോസഫ് അപലപിച്ചു.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥ ഉറപ്പ് നല്‍കുന്നതാണ്. അതിന്റെ പേരില്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഹാലിളകുന്നത് ഏകാധിപത്യ പ്രവണതയുടെയും ധാര്‍ഷ്ട്യത്തിന്റെയും ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ സ്വന്തം പാര്‍ട്ടിക്കാരെ ഉപയോഗിച്ച് നേരിടുന്നത് ഫാസിസ്റ്റ് ചുവയുള്ള നടപടിയാണ്. ജനാധിപത്യ സമരങ്ങള്‍ക്ക് ഏറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാൻ പോന്ന നടപടിയാണിത്.
ജനങ്ങള്‍ വിലക്കയറ്റവും ചാര്‍ജ് വര്‍ധനവുകളും കൊണ്ട് പൊറുതിമുട്ടിയിരിക്കെ, ക്ഷേമപെൻഷനുകള്‍ നിഷേധിക്കുന്നത് വരെയുള്ള നിരവധി സാമ്പത്തിക അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായിരിക്കെ, ഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ട്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികളുമായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ശക്തമായ പ്രതിഷേധം സമൂഹത്തിലുണ്ടാവും.
നിശബ്ദമായി പ്രതിഷേധിക്കുന്ന അനേകായിരങ്ങളുടെ പ്രതിനിധികളാവാൻ പ്രതിപക്ഷ കക്ഷികള്‍ക്ക് ബാധ്യതയുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. ക്രൂരമായ മര്‍ദ്ദനത്തെ ജീവൻ രക്ഷാദൗത്യമായി ചിത്രീകരിച്ചതിലൂടെ മുഖ്യമന്ത്രി സ്വന്തം വില കെടുത്തുകയായിരുന്നു.
അക്രമം തുടരാൻ പരോക്ഷമായി ആഹ്വാനം ചെയ്തതിലൂടെ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ തീര്‍ത്തും അയോഗ്യനാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്.
അതിനാല്‍ സ്വന്തം വാക്കുകള്‍ പിൻവലിച്ചും നടപടികള്‍ തിരുത്തിയും കേരള ജനതയോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എസ് .യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.