മുംബൈ: ധനലക്ഷ്മി ബാങ്കിന്‍റെ 97 ആം വാർഷിക ദിനം വ്യാഴാഴ്ച്ച വിവിധ ബ്രാഞ്ചുകളിൽ ആഘോഷിച്ചു.
മുംബൈ മുലുണ്ട് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ രാഖി ദിക്കാട്ടെ സ്വാഗതം പറഞ്ഞു. ബാങ്കിന്‍റെ ഉപഭോക്താക്കളുമായി വളരെ നല്ല ഒരു ബന്ധമാണ് ധനലക്ഷ്മി ബാങ്കിനുള്ളതെന്നും, എന്നും ജനങ്ങളെ സേവിക്കാൻ ഞങൾ മുന്നിലുണ്ടാകുമെന്നും അവർ പറഞ്ഞു."ധനലക്ഷ്മി ബാങ്ക് അതിന്‍റെ 96 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കി, ഇന്ന് ഞങ്ങൾ മുളുണ്ട് ശാഖയിൽ അതിന്‍റെ 97-ാം സ്ഥാപക ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ, ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും സ്റ്റാക്ക് ഹോൾഡർമാർക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അവരുടെ പിന്തുണയോടെയും വിശ്വാസത്തോടെയും കൂടിയാണ് ബാങ്ക് ഈ നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്". അവർ പറഞ്ഞു.
അതേസമയം നഗരത്തിലെ വിവിധ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. നഗരത്തിലെ അലർട്ട് സിറ്റിസൻ ട്രസ്റ്റ് പ്രസിഡന്‍റ് ഉം സാമൂഹ്യ പ്രവർത്തകൻ കൂടിയായ അജിത് ജോബൻ പുത്ര ചടങ്ങിൽ പ്രസംഗിക്കവേ ബാങ്കിന്‍റെ ജീവനെ കാരെ കുറിച്ചും അതിന്‍റെ നടത്തിപിനെ കുറിച്ചും പ്രശംസിച്ച് സംസാരിച്ചു."വിദ്യാർഥികളുടെ പഠനത്തിന് വേണ്ടി ഉതകുന്ന ഒരു പ്രൊപോസലുമായി പല ബാങ്കുകളിലും പോയതാണ് ഞങ്ങളുടെ ട്രസ്റ്റ്.പക്ഷേ പോയി നിരാശയോടെ. മടങ്ങേടി വന്നു.എന്നാൽ ധനലക്ഷ്മി ബാങ്ക് മാത്രമാണ് ഞങ്ങൾക്ക് മുന്നിൽ വാതിൽ തുറന്നത്.
അവർ അക്കാര്യം ചെയ്തു തന്നു. അതുകൊണ്ട് തന്നെ ഈയൊരവസരത്തിൽ നന്ദി അറിയിക്കുന്നു. ഈ സന്തോഷ വേളയിൽ സന്തോഷം പങ്കിടുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ബ്രാഞ്ച് മാനേജർ രാഖി ദിക്കാട്ടെ നദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.