വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍,

ആലുവ: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. കന്യാകുമാരി വേദനഗര്‍ ഇരുളപ്പപുരം ബാവാ കാസിം (49) നെയാണ് റൂറല്‍ ജില്ല സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയതത്.

അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആൻഡ്രോസ്, കോട്ടയം സ്വദേശി രതീഷ് കുമാര്‍ എന്നിവരില്‍ നിന്ന് മലേഷ്യയിലേയ്ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വീതം തട്ടിയെടുക്കുകയായിരുന്നു.

ചെങ്ങന്നൂരിലെ ഒരു ഉഴിച്ചില്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് വന്നപ്പോളാണ് ബാവാ കാസിം രതീഷ് കുമാറിനെ പരിചയപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ എസ്.എസ് ട്രാവല്‍സ് എന്ന സ്ഥാപനം നടത്തുകയാണെന്നും, ഉയര്‍ന്ന ശമ്പളമുള്ള പാക്കിങ് ജോലി ശരിയാക്കിത്തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. 

ഇതു പ്രകാരം രതീഷ് കുമാറും സുഹൃത്തുക്കളും പല ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീതം എട്ട് ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറി. ഇവരെ തിരുവനന്തപുരത്ത് മെഡിക്കല്‍ പരിശോധനയ്ക്കും കൊണ്ടുപോയിരുന്നു. 

തുടര്‍ന്ന് സിംഗിള്‍ എൻട്രി വിസ എന്ന പേരില്‍ വിസ പോലെ ഒരു പേപ്പര്‍ വാട്സ് ആപ്പ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ബാവാ കാസിം അയച്ചു കൊടുത്തു. തട്ടിപ്പാണെന്ന് മനസിലായതിനെ തുടര്‍ന്ന് ഫെമി പൊലീസില്‍ പരാതിനല്‍കുകയും സൈബര്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞ ട്രാവല്‍സ് ഇല്ലെന്ന് കണ്ടെത്തി. 

ബാവാ കാസിമിന്‍റെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും, തട്ടിപ്പുസംഘത്തില്‍ ഇയാളെക്കൂടാതെ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാഗര്‍കോവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 

എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എം.ബി. ലത്തീഫ് സബ് ഇൻസ്പെക്ടര്‍മാരായ പി.ജി. അനൂപ്, എം.ജെ.ഷാജി, എ.ബി. റഷീദ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിറാസ് അമീൻ, ലിജോ ജോസ്, പ്രിൻസ് സെബാസ്റ്റ്യൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !