ഷൊർണൂർ: മുണ്ടായ പ്രദേശത്തു ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് 60 വീടുകൾക്കു കേടുപാട്. വൈദ്യുതിത്തൂണുകൾ വീണതോടെ മേഖലയിൽ വൈദ്യുതി വിതരണവും മുടങ്ങി.
ഇന്നലെ വൈകിട്ട് 3.30 മുതൽ ആരംഭിച്ച മഴയോടൊപ്പമാണു ശക്തമായ കാറ്റു വീശിയത്. ഓടിട്ട വീടുകളിൽ പലതും ഭാഗികമായി നിലം പൊത്തി. മുണ്ടായ വായനശാല മേഖലയിലാണു വീടുകൾ തകർന്നത്.20 വൈദ്യുതിത്തൂണുകളും വീണു. വഴികളിലാകെ മരച്ചില്ലകൾ വീണ നിലയിലാണ്.വീശിയത് മിന്നൽചുഴലി മുണ്ടായയിൽ വീശിയതു മിന്നൽചുഴലി. ഭാരതപ്പുഴയിലൂടെയായിരുന്നു അതിവേഗം കാറ്റിന്റെ വരവ്. ഇതോടെ തീരപ്രദേശത്തെ മരങ്ങൾ വീണും ചില്ലകൾ ഒടിഞ്ഞും വലിയ നാശനഷ്ടമുണ്ടായി.
സമാന രീതിയിലാണു ഭാരതപ്പുഴയുടെ മറുകരയിലെ ദേശമംഗലം കറ്റുവട്ടൂർ പ്രദേശത്തും ഇതിനു മിനിറ്റുകൾക്കു മുൻപു കാറ്റിൽ മരങ്ങൾ വീണത്. നേരത്തേ ചേലക്കര പ്രദേശത്തു കാറ്റു വീശിയപ്പോഴും ഭാരതപ്പുഴയുടെ മറുകരയായ മാന്നനൂരിൽ മരങ്ങൾ വീണിരുന്നു.ഷൊർണൂർ നഗരസഭാധ്യക്ഷൻ എം.കെ.ജയപ്രകാശ്, വാർഡ് കൗൺസിലർ കൂടിയായ സ്ഥിരം സമിതി അധ്യക്ഷ പി.ജിഷ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
തകർന്ന വീടുകൾ സംബന്ധിച്ച കണക്കെടുപ്പ് ഇന്നു നടത്തി അർഹമായ നഷ്ട പരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്നു നഗരസഭാധ്യക്ഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.