കോട്ടയം: ഡെയ്‌ലി മലയാളി ന്യുസിന്റെയും,മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബാല്യം 'മുക്തി' 2023-2024 സെമിനാർ സംഘടിപ്പിച്ചു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വരുന്ന ലഹരി ഉപയോഗത്തിൻറെയും വില്പനയുടെയും ലഹരി വസ്തുക്കളുടെ പിടിയിലമർന്ന് വ്യക്തിത്വം നഷ്ടപെടുന്ന ബാല്യ കൗമാരങ്ങളെയും കാണേണ്ടി വരുന്ന സമൂഹത്തിൽ,-കുട്ടികളെയും രക്ഷിതാക്കളെയും ബോധവാൻമാരാക്കേണ്ടുന്നതിന്റെ ആവശ്യം അനിവാര്യമാണെന്ന തിരിച്ചറിവിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നടത്തുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന സെമിനാറിന്റെ ഭാഗമായാണ് ഡെയ്‌ലിമലയാളി ന്യുസ് മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
നൂറുകണക്കിന് വിദ്യാർത്ഥികളും നിരവധി രക്ഷിതാക്കളും പങ്കെടുത്ത പരുപാടിയിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബേബി മൈക്കിൾ സർ സ്വാഗതം പറഞ്ഞു.
സ്കൂൾ PTA പ്രസിഡന്റ് സോണി സെബാസ്റ്റിൻ അധ്യക്ഷത വഹിച്ച സെമിനാറിൽ കടനാട് ഗ്രാമപഞ്ചായത്ത് മാനത്തൂർ 14ആം വാർഡ് മെമ്പർ റീത്ത ജോർജ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ലഹരി വിരുദ്ധ ബാല്യം 'മുക്തി' 2023-2024 എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആദരണീയ അഡ്വ.ജി.അനീഷ് വലിയകുന്നേൽ സർ ക്‌ളാസ് എടുത്തു. രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയാകേണ്ടുന്ന സാഹചര്യം അനിവാര്യമാണെന്നും ലഹരി വിരുദ്ധത വീടുകളിൽ നിന്ന് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ വിവിധ ലഹരിയുടെ പിടിയിൽ അമർന്ന് ജീവിത ലക്‌ഷ്യം നേടാതെ പോയ നിരവധി ആളുകളുടെ അനുഭവം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
സ്വയം പ്രതിരോധത്തിന് മനസും ശരീരവും തയ്യാറാക്കേണ്ട സാഹചര്യത്തിൽ' ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടുന്ന സവിശേഷമായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളെയും രക്ഷിതാക്കളെയും ഓർമിപ്പിച്ചു.
സെമിനാറിൽ ഡെയ്‌ലി മലയാളി ന്യുസ് ചീഫ് എഡിറ്റർ സുധീഷ് നെല്ലിക്കൻ മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് ആദരവ് അർപ്പിച്ച് സ്കൂളിന് മൊമെന്റോ കൈമാറി. ഹെഡ്മാസ്റ്റർ ബേബി മൈക്കിൾ സർ,സ്കൂളിനായി ആദരവ് ഏറ്റുവാങ്ങി.
ഡെയ്‌ലി മലയാളി ന്യുസ് ബോർഡ് അംഗം ശ്രീമതി നൈസി ബെന്നി ആശംസകൾ അറിയിച്ചു.
മാനത്തൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപക പ്രതിനിധി ശ്രീ ബിജു ജോസഫ് സർ കൃതജ്ഞത അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.