കൊല്ലം: അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ കാർ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.
കുട്ടിയുടെ വീടിന് നൂറുമീറ്റർ അകലെനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഈഭാഗത്ത് കാർ രണ്ടുമൂന്നുദിവസമായി കണ്ടിരുന്നതായി അയൽവാസികൾ പറയുന്നു.വീട്ടിൽനിന്ന് അഞ്ഞൂറുമീറ്റർ അകലെയാണ് അഭികേലും സഹോദരനും ട്യൂഷനു പോകുന്നത്. ദിവസവും ഇരുവരും ഒരുമിച്ചാണ് പോകുന്നത്. തിങ്കളാഴ്ച വൈകുന്നേരം ട്യൂഷനു പോകാൻ മുത്തശ്ശി വീടിന്റെ ഗേറ്റിനു പുറത്തുവരെ എത്തി.
മുത്തശ്ശിക്ക് കാലിനു സുഖമില്ലാത്തതിനാൽ വരേണ്ടെന്നു പറഞ്ഞാണ് ഇവർ പോയത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽതന്നെ മൂത്തകുട്ടിയുടെ നിലവിളി അയൽവാസികൾ കേട്ടു.
അയൽവാസിയായ ഷഹനാസ് വണ്ടിയുടെ പിന്നാലെ പോയെങ്കിലും വേഗത്തിൽ പോയ കാറിനെ പിന്തുടരാൻ കഴിഞ്ഞില്ല. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ അയൽവാസി ഷാജഹാൻ ഉടൻതന്നെ പൂയപ്പള്ളി പോലീസിൽ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്നവർ കുട്ടികളുടെ അച്ഛന്റെ പേരെടുത്തുപറഞ്ഞ് മകനല്ലേയെന്നു ചോദിച്ചിരുന്നു.
എന്നാൽ കുട്ടികളുടെ മാതാപിതാക്കൾക്ക് ശത്രുക്കൾ ആരുമില്ലെന്നാണ് അയൽവാസികൾ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.