കൊല്ലം : കൊല്ലം ഓയൂരിൽ 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ.
പത്തുലക്ഷം രൂപ ആവശ്യപ്പെട്ടാണ് വീണ്ടും കോൾ വന്നത്. ആദ്യം 5 ലക്ഷം രൂപ ആയിരുന്നു ആവശ്യപ്പെട്ടത്. രാവിലെ 10 മണിക്കുള്ളിൽ നൽകണമെന്നായിരുന്നു ആവശ്യം.ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ റജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് കാറിലെത്തിയ സംഘം വൈകിട്ടോടെ തട്ടിക്കൊണ്ടു പോയത്. ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെൺകുട്ടി.
പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ പിടിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇവർ വന്ന കാറിന്റെ നമ്പർ വ്യാജമാണെന്നും ഇരു ചക്രവാഹനത്തിന്റേതാണെന്നും കണ്ടെത്തി.
ആദ്യം കോൾ വന്നത് പാരിപ്പള്ളിയിലെ കടയിൽ നിന്നാണെന്നും സൈബർ സെൽ കണ്ടെത്തിയിരുന്നു. രണ്ടാമത് വന്ന കോളും നിരീക്ഷിക്കുകയാണ്. പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.