തൃശൂർ :കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കുട്ടിയെ കണ്ടെത്തിയത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും പരിശ്രമത്തിന്റെ ഫലം. പൊലീസിന്റെ തെരച്ചിൽ സംവിധാനത്തിൽ പിഴവുണ്ടായെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.അതേസമയം ബാലികയെ തട്ടിക്കൊണ്ടു പോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്ന സംശയത്തിൽ പൊലീസ്. തിങ്കളാഴ്ച വൈകിട്ട് പെൺകുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വർക്കല കല്ലുവാതുക്കൽ ഭാഗത്തേക്കാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അതെ ദിവസം രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കുട്ടി കഴിഞ്ഞതെന്ന് അബിഗേൽ പൊലീസിനു മൊഴി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.