മലപ്പുറം: കേരള ബാങ്ക് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് എംഎല് പി അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍.
പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണെന്ന് പോസ്റ്ററില്‍ ആക്ഷേപിക്കുന്നു. അബ്ദുള്‍ ഹമീദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.മലപ്പുറം ബസ് സ്റ്റാന്‍ഡിലും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതെന്ന് പി അബ്ദുള്‍ ഹമീദ് എംഎല്‍എ പറഞ്ഞിരുന്നു. എന്നാല്‍ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഈ നടപടിയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുഡിഎഫ് ജില്ലാ നേതൃത്വവും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സൂചിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമാണ്. പി അബ്ദുല്‍ ഹമീദ്.
ലീഗ് എംഎല്‍എയെ കേരള ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗമാക്കിയതില്‍ രാഷ്ട്രീയമില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.