കോട്ടയം: സപ്ലൈകോക്ക് ഭക്ഷ്യവസ്തുക്കൾതന്ന ഏജൻസികൾക്കും കമ്പനികൾക്കും കുടിശ്ശിക 650 കോടിയിൽനിന്ന് 700-ലേക്ക് കൂടി.
ഓണക്കാലത്തെ 350 കോടിയുടെ ബില്ലും കൂടി വരുമ്പോൾ കുടിശ്ശിക 1000 കോടി കവിയും. കേന്ദ്രത്തിൽനിന്നുള്ള പണം കിട്ടുമ്പോൾ തുക അനുവദിക്കുമെന്നുമാണ് ധനവകുപ്പ് നിലപാട്.2018 മുതലുള്ള ഓഡിറ്റ് പൂർണമാക്കാതെ പണമനുവദിക്കില്ലന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചത്. ഓഡിറ്റ് ഇതുവരെ പൂർത്തിയായിട്ടില്ല.
13 ഇനങ്ങളാണ് സബ്‌സിഡിനിരക്കിൽ സപ്ലൈകോ വിൽക്കുന്നത് അതിൽ രണ്ടിനത്തിന്റെ ടെൻഡറാണ് കഴിഞ്ഞദിവസം നടന്നത്. വിലകൂട്ടാമെങ്കിൽ ടെൻഡറിൽ പങ്കെടുക്കാമെന്നാണ് ഭൂരിഭാഗം കമ്പനികളും അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.