തൃശൂർ :റൂട്ട് കനാൽ ശസ്ത്രക്രിയക്കിടെ മൂന്നര വയസുകാരന് ഹൃദയാഘാതം, ചികിത്സ പിഴവെന്ന് ബന്ധുക്കൾ. മുണ്ടൂർ സ്വദേശികളായ കെവിൻ, ഫെൽജ ദമ്പതികളുടെ മകൻ ആരോൺ ആണ് മരിച്ചത്.
ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടക്കുമെന്നാണ് വിവരം.ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ്കുട്ടിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ഇന്ന് രാവിലെ ആറുമണിയോടെ കുട്ടിയെ സർജറിക്കായി കൊണ്ടുപോയി.
പതിനൊന്നരയോടെ കുട്ടിയെ കാണണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ സമ്മതിച്ചില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.