ക്വാലലംപുർ-തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് പുതിയ സർവ്വീസ് ആരംഭിക്കുന്നു.
മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും. ഓസ്ട്രേലിയ, ന്യൂസിലൻഡ്, നോർത്ത് അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യവുമുണ്ട്.മലേഷ്യ എയർലൈൻസ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സർവ്വീസ് നടത്തുന്നത്. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവ്വീസിന് ഉപയോഗിക്കുക.
തുടക്കത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവ്വീസ്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചും സർവ്വീസ് നടത്തും.
ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും, മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും ഈ സർവ്വീസ് പ്രയോജനപ്പെടും.
ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്നത് ഏറെക്കാലമായി ഐടി കമ്പനികൾ ഉൾപ്പെടെ ഉന്നയിക്കുന്ന ആവശ്യമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.