റിപ്പോർട്ട്: റെജി.എസ്സ് .നായർ. ഹൊസൂർ ✍️
ഹൊസൂർ: കൈരളി സമാജം ഹൊസൂർ ഓണാഘോഷം 2023 അതിഗംഭീരമായി. ചൂടപ്പ കല്യാണമണ്ഡപത്തിൽ നടന്ന കലാപരിപാടികളിൽ കൃഷ്ണഗിരി കളക്ടർ ( മലയാളി ) കെ.എം.സരയു ,കൃഷണഗിരി എം പി.ചെല്ലകുമാർ, ഹൊസൂർ MLA .Y. പ്രകാശ്, ഹോസൂർ മേയർ S A സത്യാ (മലയാളി ) സിനിമ നിർമ്മാതാവ് നൗഷാദ് ആലത്തൂർ എന്നിവർ മുഖ്യ അതിഥികളായി.
രണ്ട് സറ്റേജുകളിലായി നടന്ന പരിപാടികളിൽ സമാജം കലാകാരൻമാരുടെ രാഗമാലിക ഗാനമേള, ആതിര & ടീം ൻ്റെ തിരുവാതിര കളി, വിഷ്ണു & ടിം ഡാൻസ്, കലാമണ്ഡലം രശ്മി ശരത്ത് & ടീമിൻ്റെ ക്ലാസിക്കൽ ഡാൻസ് , റെജി.എസ്സ് നായരും ടീം കോമഡി സ്ക്കിറ്റ് തുടർന്ന് പ്രസീത ചാലക്കുടി അവതരിപ്പിച്ച നാടൻ പാട്ടുകളും ഉച്ചക്ക് ഓണസദ്ധ്യയും നടന്നു.
പ്രസിഡണ്ട് ശ്രീ.ജി.മണി, ജനറൽ സെക്രട്ടറി മാത്യു തോമസ്സ്,ചാരിറ്റബിൾ ചെയർമാൻ N ഗോപിനാഥ് ട്രഷറർ: കൃഷ്ണദാസ്, വർക്കിങ്ങ് പ്രസിഡൻ്റ് അനിൽ കെ നായർ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ അജീവൻ കെ.വി എന്നിവർ നേതൃത്വംനൽകി. ഡെയ്ലി മലയാളി ന്യൂസിനു വേണ്ടി ഹോസൂറിൽനിന്നു റെജി.എസ്സ് .നായർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.