വെള്ളൂർ: കെപിപിഎൽ തീപിടുത്തം അന്വോക്ഷണം വൈകുന്നത് ദുരൂഹ മാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അഭിപ്രായപ്പെട്ടു.
കെപിപിഎൽ സംരക്ഷിക്കുക, സംസ്ഥാന സർക്കാരിന്റെ സ്ഥ തൊഴിലാളി വഞ്ചന അവസാനിപ്പിക്കുക,എയിംസിന് വെള്ളൂരിൽ സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കമ്പനിയിൽ തീപിടുത്തം ഉണ്ടായ സമയത്ത് സിസി ക്യാമറ പ്രവർത്തന രഹിതമായതും, സമീപ ഫയർ സ്റ്റേഷന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ച തും സംശയാസ്പതമാണ്. കെപിപിഎൽ തൊഴിലാളികൾക്ക് സ്ഥിരനിയമനം നൽകാത്തത് വഞ്ചനയാണെന്നും ലിജിൻ ലാൽ ആരോപിച്ചു.
ഉപവാസ സമരത്തിൽ ബിജെപി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി സി ബിനേഷ്കുമാർ അദ്ധ്യക്ഷതവഹിച്ചു. ബിജെപി എറണാകുളം മേഖല പ്രസിഡന്റ് എൻ.ഹരി,
സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ബി.രാധാകൃഷ്ണമേനോൻ,കെ.ഗുപ്തൻ, എം ബി രാജഗോപാൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഭുവനേശ്, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.സത്യൻ, ലേഖ അശോകൻ, വിനൂബ് വിശ്വം,
പി.ആർ.സുഭാഷ്, സിജോ സെബാസ്റ്റ്യൻ, ജെ. ആർ. ഗോപാലകൃഷ്ണൻ, പി ഡി സരസൻ, പി ഡി സുനിൽബാബു, എ.മനോജ്, ഷിബുകുട്ടൻ ഇറുമ്പയം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.