കോട്ടയം:നേരിയ തോതിൽ മഴ പെയ്താലും അതിരൂക്ഷമായ നിലയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന ഏറ്റുമാനൂർ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ജനപ്രതിനിധികളും വിവിധ സംഘടനകളും.
അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതോടൊപ്പം നഗര വികസനവും ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ തയ്യാറെടുത്തു നഗരസഭയും മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത് പ്ലാസ്റ്റിക് മാലിന്യത്തിന്റെ വൻ ശേഖരം തന്നെയാണ്.നഗരത്തിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണാൻ നഗരത്തിലെ ഓടകൾ വൃത്തിയാക്കുന്ന സാഹചര്യത്തിൽ പാലാ കോട്ടയം റോഡിലെ ഓടയിൽ നിന്ന് മാത്രം നീക്കം ചെയ്തത് ഒരു മിനി വാനിൽ നിറയുന്നത്ര പ്ലാസ്റ്റിക് കുപ്പികളുടെ വൻ ശേഖരമായിരുന്നു.
നഗര സഭയുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെച്ചിട്ടുള്ള ബോക്സുകളിലും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലുനല്ലതെ കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് ജനപ്രതിനിധി നിധികളും വിവിധ സംഘടനകളും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.