യുപി : ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പട്ടാപ്പകല്‍ പ്രതി വെട്ടിക്കൊന്നു. കൗശാംബി ജില്ലയിലെ ദെര്‍ഹ ഗ്രാമത്തിലാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പവന് നിഷാദും ഇയാളുടെ സഹോദരന് അശോക് നിഷാദും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.കൃത്യം നടത്തിയശേഷം ഇരുവരും ഒളിവില്‍പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. പിന്തുടര്ന്നെത്തിയ പ്രതികള്‍ മഴു ഉപയോഗിച്ചാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. സംഭവസമയം ചില നാട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഭയന്നുപോയ ഇവര്‍ക്കൊന്നും അക്രമം തടയാനായില്ല.
മൂന്നുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് പവന് നിഷാദ്. ബലാത്സംഗക്കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ജയിലില്‍നിന്നിറങ്ങിയതിന് പിന്നാലെ കേസില്‍നിന്ന് പിന്മാറാന് പെണ്‍കുട്ടിയുടെ കുടുംബത്തോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
പരാതി പിന്‍വലിക്കാനായി പലരീതിയിലും സമ്മര്‍ദം ചെലുത്തി. എന്നാല്‍, പെണ്‍കുട്ടി ഇതിന് കൂട്ടാക്കിയില്ല. ഇതോടെയാണ് പവനും സഹോദരനായ അശോകും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
കേസിലെ കൂട്ടുപ്രതിയായ അശോക് നിഷാദ് നേരത്തെ ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇയാള്‍ കൊലക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതെന്നും ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.