തൊടുപുഴ: കരിങ്കുന്നം ഡിജോ മെമ്മോറിയല്‍ സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഒന്നാമത് അഖില കേരള വോളീബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
കരിങ്കുന്നം നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ നടക്കും. ടൂര്‍ണമെന്റില്‍ എംജി യൂണിവേഴ്സിറ്റി, കാലിക്കട്ട് യൂണിവേഴ്സിറ്റി, മട്ടന്നൂര്‍ പഴശിരാജാ എന്‍എസ്എസ് കോളേജ്, പത്തനാപുരം സെന്റ്.സ്റ്റീഫന്‍സ് കോളേജ്, എന്‍വിസി നടുക്കണ്ടം, നിര്‍മ്മല നാഗപ്പുഴ എന്നീ ടീമുകള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് എം.ജി യൂണിവേഴ്സിറ്റി, കാലിക്കട്ട് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ ടീമുകളുടെ പ്രദര്‍ശന മത്സരവും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.