തിരുവനന്തപുരം:കെഎസ്‌ആർടിസി ജീവനക്കാരുടെ യൂണിഫോം കാക്കിയാക്കി ഉത്തരവിറങ്ങി. നിലവിലുള്ള നീല യൂണിഫോം ഇതോടെ മാറും. ജീവനക്കാരുടെ യൂണിയന്റെ ആവശ്യപ്രകാരമാണ് നടപടി.
പുരുഷന്മാരായ ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി പാന്റ്‌സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടും വനിതകൾക്ക് കാക്കി ചുരിദാറും സ്ലീവ്‌ലെസ് ഓവർക്കോട്ടുമാണ് വേഷം. ഷർട്ടിന്റെ പോക്കറ്റിൽ കെഎസ്‌ആർടിസി മുദ്രയും നെയിംബോർഡുമുണ്ടാകും.സ്‌റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ് മാൻ എന്നിവർക്ക് കാക്കി പാന്റ്‌സും ഹാഫ് സ്ലീവ് ഷർട്ടുമാണ് യൂണിഫോം. ഷോൾഡർ ഫ്‌ളാപ്പിൽ കാറ്റഗറിയും രേഖപ്പെടുത്തും. ഇൻസ്‌പെക്ടർ, ഹെഡ്‌വെഹിക്കിൾ സൂപ്പർവൈസർ എന്നിവർക്കും കാക്കി യൂണിഫോമാക്കിയിട്ടുണ്ട്.
മെക്കാനിക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്‌പെക്ടർ, ടയർ റീ ടേഡർ എന്നിവർക്ക് നേവി ബ്ലൂ പാന്റ്‌സും ഹാഫ് സ്ലീവ് ഷർട്ടുമാണ്. സ്‌റ്റോർ സ്‌റ്റാഫിനും ഇതേ യൂണിഫോമായിരിക്കും.
ഈ സെക്‌ഷനിലെ വനിതകൾക്ക് നേവി ബ്ലൂ സാരിയോ ചുരിദാറോ ഉപയോഗിക്കാം. പ്യൂൺ വിഭാഗം ജീവനക്കാർക്ക് യൂണിഫോമില്ല. ജീവനക്കാർക്ക് രണ്ട്‌ജോഡി യൂണിഫോം തുണി കെഎസ്‌ആർടിസി മാനേജ്‌മെന്റ് നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.