ഹിമാചൽ :പതിവ് തെറ്റിക്കാതെ ഹിമാചല്‍ പ്രദേശിലെ സൈനികര്‍ക്കൊപ്പം ഇക്കുറിയും ദീപാവലി ആഘോഷിച്ച് നരേന്ദ്രമോദി.
പ്രധാനമന്ത്രിയായ ശേഷം എല്ലാ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് മോദി ആഘോഷിച്ചു വരുന്നത്. ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുകയായിരുന്നു.
ഹിമാചൽ പ്രദേശിലെ ലെപ്‌ച്ചയിൽ എത്തിയ പ്രധാനമന്ത്രി സുരക്ഷാ സേനക്കൊപ്പം മധുരം പങ്കിട്ട് ദീപാവലി ആഘോഷിക്കുകയുണ്ടായി.പ്രധാനമന്ത്രിയായ ശേഷമുള്ള എല്ലാ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ച് വരുന്നത്. 9-ാം തവണയാണ് സൈനികര്‍ക്കൊപ്പമുള്ള മോദിയുടെ ദീപാവലി ആഘോഷം നടക്കുന്നത്.
‘നമ്മുടെ ധീരരായ സുരക്ഷാ സേനയ്‌ക്കൊപ്പം ഹിമാചൽ പ്രദേശിലെ ലെപ്‌ചയിൽ ദീപാവലി ദിനം ചെലവഴിക്കുന്നത് ആഴത്തിലുള്ള വികാരവും അങ്ങേയറ്റം അഭിമാനം നിറഞ്ഞ അനുഭവമാണ്.
അവരുടെ കുടുംബങ്ങളിൽ നിന്ന് അകന്ന്, നമ്മുടെ രാജ്യത്തിന്റെ ഈ കാവൽക്കാർ അവരുടെ സമർപ്പണത്താൽ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നു’ മോദി എക്സില്‍ കുറിച്ചിരിക്കുന്നു.
പ്രധാനമന്ത്രി ആര്‍മി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ഉദ്യോഗസ്ഥർക്ക് ആശംസകൾ നൽകുകയും ചെയ്തു. സൈനികര്‍ക്ക് ദീപാവലി മധുരം നല്‍കിയും ഒപ്പം ഫോട്ടോകളെടുത്തും മോദി അവര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു.
നേരത്തെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ദീപാവലി ആശംസ നേർന്ന പ്രധാനമന്ത്രി ഇത്തവണത്തെ ആഘോഷം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും പകരട്ടെ എന്ന് ആശംസിച്ചിരുന്നു..സൈനികര്‍ക്ക് ദീപാവലി മധുരം പങ്കുവെക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.