ചെന്നൈ : രണ്ട് ദിവസമായി തുടരുന്ന മഴയെ തുടർന്ന് നഗരപ്രാന്ത പ്രദേശങ്ങളിൽ പലയിടങ്ങളിലും റോഡുകളിലും രണ്ടാംഘട്ട മെട്രോറെയിൽവേ നിർമാണം നടക്കുന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതംതടസ്സപ്പെട്ടു.
ന്യൂനമർദം ബുധനാഴ്ച അതിതീവ്ര ന്യൂനമർദമാകുമെന്നും അടുത്ത രണ്ടുദിവസം കനത്തമഴ തുടരുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.ശക്തമായ മഴ തുടരുന്നതിനാൽ ചെന്നൈയിലെ എല്ലാ സ്കൂളുകൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കളക്ടർ രശ്മി സിദ്ധാർഥ് അറിയിച്ചു.
വിഴുപുരം ജില്ലയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയുടെ പലഭാഗങ്ങളിലും തിങ്കളാഴ്ച രാത്രിമുതൽ ചൊവ്വാഴ്ച വൈകീട്ടുവരെ മഴ വിട്ട് വിട്ട് പെയ്തു. നഗരപ്രാന്തപ്രദേശങ്ങളിലും മഴ പെയ്തു. താംബരം, ക്രാംപേട്ട്, പല്ലാവരം, അനകാപൂത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ യാണ് പെയ്തത്.
ചൊവ്വാഴ്ച വൈകീട്ടോടെ പലപ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടു.നഗരത്തിൽ ഐസ് ഹൗസ്, ട്രിപ്ലിക്കേൻ, വടക്കൻ ചെന്നൈയുടെ വിവിധഭാഗങ്ങൾ എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. അണ്ണാശാല, നുങ്കമ്പാക്കം, ചെത്പെട്ട്, എഗ്‌മോർ, ചിദാന്തിരിപ്പേട്ട്, മൈലാപ്പുർ, മന്ദവേലി, പട്ടിനപ്പാക്കം, എം.ആർ.സി. നഗർ,
അഡയാർ, വേളാച്ചേരി, കോടമ്പാക്കം, തേനാംപ്പേട്ട, റോയപ്പേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. മഴയെത്തുടർന്ന് വെള്ളക്കെട്ട് ഉണ്ടായാൽ 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ച് സഹായമഭ്യർഥിക്കാമെന്ന് റെവന്യൂ വകുപ്പ് അറിയിച്ചു. 94458 69848 നമ്പറിൽ വാട്‌സാപ്പ് വഴി പരാതി അറിയിക്കാം.
ചെന്നൈയിലുള്ളവർക്ക് 1913 എന്ന ടോൾ ഫ്രീ നമ്പറിലും, 044- 2561 9206, 044-2561 9207, 044-2561 9208 എന്ന നമ്പറുകളിലും 94454 77205 എന്ന വാട്‌സ് ആപ്പ് വഴിയും സഹായമഭ്യർഥിക്കാം. കുടിവെള്ളം മുടങ്ങുകയോ, കുടിവെള്ളത്തിൽ മാലിന്യംകലരുകയോ ചെയ്താൽ 044-45674567 എന്നനമ്പറിൽ 24 മണിക്കൂറും പരാതിപ്പെടാമെന്ന് അധികൃതർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.