എറണാകുളം :കിറ്റെക്സ് ഗാര്‍മെന്റ്സ് നഷ്ടത്തിൽ. കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്ത് പ്രമുഖരായ കിറ്റെക്സ് കേരളം വിട്ട് തെലങ്കാനയിലേക്ക് എത്തിയതോടെ വരുമാനത്തിൽ ഇടിവ് വന്നതായാണ് റിപ്പോർട്ട്. കടബാധ്യതയും കിറ്റെക്സിനെ വലയ്ക്കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തു വന്നപ്പോൾ 38.38 ശതമാനം ഇടിവോടെ 13 കോടി രൂപയുടെ ലാഭം ആണ് കിറ്റെക്സ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് 22 കോടിയായിരുന്നു. കിറ്റെക്സിന്റെ മൊത്ത വരുമാനം 140 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 151 കോടിയായിരുന്നു. 6.97 ശതമാനമാണ് ഇടിവ്.സെപ്റ്റംബറിലാണ് തെലങ്കാനയിൽ പുതിയ ഫാക്ടറിക്ക് കിറ്റെക്സ് കമ്പനി തറക്കല്ലിട്ടത്. ലോകത്തിൽ തന്നെ ഏറ്റവും നീളം കൂടിയ ഫാക്ടറിയാകും തെലങ്കാനയിൽ ഒരുങ്ങുന്നത്. പുതിയ ഫാക്ടറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കിറ്റെക്സിന്റെ കടം കുത്തനെ ഉയർന്നിട്ടുണ്ട്.
25 കോടി രൂപയായിരുന്നു. നേരത്തെ കിറ്റക്‌സിന്റെ സംയോജിത കടം. എന്നാല്‍, നിലവിൽ അത് 341 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറിയും മൊത്തം 3.6 കിലോമീറ്റർ നീളമുള്ള ഫൈബർ ടു അപ്പാരൽ നിർമ്മാണ കേന്ദ്രവുമാണ് കിറ്റെക്സിന്റെതായി ഒരുങ്ങുന്നത്.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ചുകൊണ്ട് 2021ലാണ് കിറ്റെക്‌സ് മുന്നോട്ട് വന്നത്. 3,500 കോടി രൂപയുടെ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിച്ചിരുന്നു.
കേരളത്തിൽ പ്രഖ്യാപിച്ച 3000 കോടിയുടെ നിക്ഷേപമാണ് രാഷ്ട്രീയ കാരണങ്ങളാൽ കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പറിച്ചുനട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.