പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ "ക്ഷീര ഗ്രാമം" പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു.

ഈരാറ്റുപേട്ട : സംസ്ഥാന മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ ക്ഷീര ഗ്രാമം  പദ്ധതിയിൽ ഉൾപ്പെടുത്തിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഏറെ ക്ഷീരകർഷരുള്ളതും ഒന്നിലധികം ക്ഷീരോൽപാദക സംഘങ്ങൾ പ്രവർത്തിക്കുന്നതും ക്ഷീരോത്പാദനരംഗത്ത് മികച്ച നേട്ടം കൈവരിച്ചിട്ടുള്ളതുമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ ക്ഷീര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിക്ക്  നിവേദനം നൽകിയതിനെ തുടർന്നാണ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും എംഎൽഎ അറിയിച്ചു.

ക്ഷീര വികസന വകുപ്പ് അനുവദിച്ചിരിക്കുന്ന 25 ലക്ഷം രൂപയോടൊപ്പം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ കൂടി വിനിയോഗിച്ച് ആകെ 35 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഷീര കർഷകർക്ക് ലഭ്യമാക്കും.

ഈ പദ്ധതി പ്രകാരം ക്ഷീരോല്പാദന യൂണിറ്റുകൾക്ക് മുപ്പതിനായിരം രൂപയും  കറവ ഇല്ലാത്ത പശുക്കളെ വാങ്ങുന്നതിന് ഇരുപതിനായിരം രൂപയും  കറവയോട് കൂടിയ പശുക്കളെ വാങ്ങുന്നതിന് മുപ്പതിനായിരം രൂപയും ക്ഷീര കർഷകർക്ക് സബ്സിഡിയായി  ലഭിക്കും. 

കൂടാതെ കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്സിഡിയും ലഭിക്കും. ക്ഷീര സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ള കർഷകർക്ക് ആനുകൂല്യ ലഭ്യതയ്ക്ക് മുൻഗണന ഉണ്ടായിരിക്കും.  കൂടാതെ തീറ്റപ്പുൽ കൃഷി,  പാലിന്റെ ഗുണമേന്മ വർദ്ധനവിനുള്ള   പദ്ധതി,  കറവ യന്ത്രങ്ങൾ ഉൾപ്പെടെ യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനുള്ള അനുകൂല്യങ്ങൾ,  പാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയും ക്ഷീര ഗ്രാമം പദ്ധതിയുടെ ഭാഗമായി  നടപ്പിലാക്കും.

ഒരു വർഷക്കാലയളവാണ് പദ്ധതിയുടെ കാലാവധി. ഭാവിയിൽ ക്ഷീരോത്പാദന രംഗത്ത് യന്ത്രവൽക്കരണവും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ക്ഷീര ഉൽപ്പന്നങ്ങളുടെ  മൂല്യ വർധിത ഉത്പന്ന നിർമ്മാണ-വിപണന കേന്ദ്രവും ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !