കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം നസിയയുടെ മൂക്ക് ഇടിച്ച് പൊട്ടിച്ച പോലീസുകാരൻ ദേ ' ഇതാണ്

തിരുവനന്തപുരം: സമരമുഖത്തെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി നസിയ പറഞ്ഞു 'ഇതാണ് എന്റെ മൂക്കടിച്ചു പൊട്ടിച്ച പൊലീസുകാരൻ". നന്ദാവനം എ.ആർ ക്യാമ്പിലെ സി.പി.ഒ ജോസാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗമായ നസിയ തിരിച്ചറിഞ്ഞു.

ഇയാളുടെ ചിത്രമുൾപ്പെടെ നസിയ ഇന്ന് പൊലീസ് കംപ്ളെയ്ന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മിഷൻ, വനിതാകമ്മിഷൻ എന്നിവർക്ക് പരാതി നൽകും.

നെയ്യാറ്റിൻകര അതിയന്നൂർ അവണാകുഴി സ്വദേശിയാണ് ജോസ്. എന്നാൽ നസിയയുടെ മൂക്കടിച്ചുപൊട്ടിച്ചയാളെ കണ്ടെത്താൻ രണ്ടു ദിവസമായിട്ടും പൊലീസിനായിട്ടില്ല.

അതിനിടെ സമരരംഗം വഷളായതോടെ പൊലീസുകാർ ജോസിനെ ഒളിപ്പിച്ചിരുന്നു. എന്നാൽ ആ മുഖം തന്റെ മനസിലുണ്ടെന്ന് നസിയ പറഞ്ഞു. വിലാസം കണ്ടെത്താൻ സമയമെടുത്തതുകൊണ്ടാണ് പരാതി നൽകാൻ വൈകിയത്.

സമരത്തിൽ സ്ത്രീകളെ ആക്രമിക്കുന്ന പൊലീസിന്റെ രീതി കാടത്തമാണെന്നും ഇതിന് ഭരണാധികാരികളുടെ പിന്തുണയുണ്ടെന്നും നസിയ പറഞ്ഞു. മലപ്പുറം എസ്.എ.പി ക്യാമ്പിൽ നിന്ന് ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായാണ് ജോസ് എ.ആർ ക്യാമ്പിലെത്തിയത്.

പൊലീസുകാരന്റെ കോളറിൽ പിടിച്ചതിനെ തുടർന്നുള്ള പ്രകോപനമാണ് നസിയയെ തല്ലാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവമന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !