കോട്ടയം: അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തി നിഷ ജോസ് കെ. മാണി. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞതെന്നും ജോസ് കെ മാണിയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ അവര്‍ പറയുന്നു.
2013 മുതല്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്.താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്, നിഷ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
താന്‍ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ഓപ്പറേഷന് സമയത്തടക്കം ജോസ് കെ. മാണി മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പംനിന്നു.
ഇതില്കൂടുതല് എന്താണ് വേണ്ടത്. രണ്ടാമത്തെ അനുഗ്രഹം തന്റെ ഉള്ളിലുള്ള കരുത്താണ്. എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്കിയ കരുത്ത് തനിക്കുണ്ട്.
അതിനാല്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. കാന്‍സറിനെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.