തിരുവില്വാമല: മൂന്നാംക്ലാസുകാരിയുടെ മരണ കാരണം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണെന്ന് രാസ പരിശോധനാഫലം.
തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള പരിശോധനാഫലത്തിലാണ് സ്‌ഫോടനം നടന്ന സ്ഥലത്ത് രാസവസ്‌തു സാന്നിധ്യം സ്ഥിരീകരിച്ചത്. പൊട്ടിത്തെറിയിൽ കുട്ടിയുടെ മുഖത്തിന്റെ ഒരുവശം തകരുകയും കഴുത്ത് മുറിയുകയും ചെയ്തിരുന്നു.
കിടക്കയിൽനിന്നും ശരീരഭാഗങ്ങളിൽനിന്നും സ്‌ഫോടക വസതുവിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പരിശോധനാഫലം. സംഭവസ്ഥലത്തുനിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു.
രാസവസതുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പഴയന്നൂർ പൊലീസും സയന്റിഫിക് എക്‌സ്‌പർട്ടും കണ്ടെത്തിയിരുന്നതിനെ സാധൂകരിക്കുന്നതാണ് രാസപരിശോധനാ ഫലം.
കുന്നംകുളം എസിപി സന്തോഷിനാണ് കേസേെന്വഷണത്തിന്റെ ചുമതല. എസിപിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവില്വാമലയിൽ അന്വേഷണത്തിനെത്തിയിരുന്നു.
സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുമൂലമുള്ള മരണമാണെന്ന് ഫോറൻസിക് പരിശോധനാഫലം ആദിത്യശ്രീയുടെ അച്ഛൻ അശോക് കുമാർ നിഷേധിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.