ജയശ്രീ സരസ്വതി✍️✍️
പാലാ: ശിശു ദിനത്തോട് അനുബന്ധിച്ച് മാനത്തൂർ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ കുട്ടികളുടെ ആവേശകരമായ വടം വലി മത്സരം സംഘടിപ്പിച്ചു.
യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി കരുത്തരായ നിരവധി കുട്ടികൊമ്പൻമാർ അണിനിരന്ന ക്ലാസ്സ് ടീമുകൾ അധ്യാപകരിലും കാണികളിലും ആവേശം നിറച്ചു.അഖില കേരള വടംവലി മത്സരങ്ങളോട് കിടപിടിക്കുന്ന തരത്തിൽ കരുത്തിന്റെ മാറ്റുരച്ച് കുട്ടികളെ പരിശീലിപ്പിച്ചത് സ്കൂൾ ഹെഡ്മാസ്റ്റർ ബേബി മൈക്കിൾ സാറിന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു എന്ന് മത്സരാർഥികൾ ഏറെ ആവേശത്തോടെ പങ്കുവെച്ചു.
മാനത്തൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടില്‍ നടന്ന പരിപാടിയിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മാനത്തൂർ വാർഡ് മെമ്പർ റീത്ത ജോർജ്,ഡെയ്ലി മലയാളി ന്യുസ് അഡ്വൈസറി ബോർഡ് ചെയർമാൻ അമൽ കെ ദേവ് തുടങ്ങിയവർ പങ്കെടുത്തു.
ആവേശം അലതല്ലിയ മത്സരത്തിനോടുവിൽ വാർഡ് മെമ്പർ റീത്താ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ അധ്യാപകരുടെയും സൗഹൃദ വടം വലി കുട്ടികൾക്കും നവ്യാനുഭവമായി.
അധ്യാപകരായ ജോജോ ജോസഫ് ,ബിജു ജോസഫ് ,മജോ ജോസഫ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാന ദാനം നിർവ്വഹിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.