പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥിരീകരിക്കാത്ത തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്.

ബിജെപി നേതാക്കളായ ഹർദീപ് സിങ് പുരി, അനിൽ ബലൂനി, ഓം പഥക് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മോദി സർക്കാരിനെതിരെ പ്രിയങ്ക ആരോപിക്കുന്നതെന്നാണ് പരാതി.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു എന്ന തരത്തിൽ തീർത്തും തെറ്റായ കാര്യങ്ങളാണ് പ്രിയങ്ക പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു. 

മധ്യപ്രദേശിലെ സാൻവെർ നിയമസഭ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ടിക്കൽസ് ലിമിറ്റഡ് തന്റെ വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറ്റം ചെയ്തെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു.

‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിങ്ങൾ അടിസ്ഥാനരഹിതവും തെറ്റായതുമായ കാര്യങ്ങൾ ഉന്നയിച്ചുവെന്നും  ജനങ്ങളെ തെറ്റിധരിപ്പിക്കാനും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

അതിനാൽ പ്രസ്തുത പ്രസ്താവനയിൽ വിശദീകരണം നൽകണം’’ – എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണംകാണിക്കൽ നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടിനുള്ളിൽ സംഭവത്തിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം.

സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയച്ച് മണിക്കൂറുകൾക്കുള്ളിലാണ് പ്രിയങ്കയ്‌ക്കെതിരെയും നടപടി.

ആം ആദ്മി പാർട്ടിയുടെ സമൂഹമാധ്യമ പോസറ്റുകൾക്കെതിരെ ബിജെപി പരാതി നൽകിയിരുന്നു. നോട്ടിസിന്റെ അടിസ്ഥാനത്തിൽ കേജ്‍രിവാളും വ്യാഴാഴ്ച വിശദീകരണം നൽകണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !