തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഏകദിന സന്ദർശനത്തിനായി നാളെ തിരുവനന്തപുരത്തെത്തും.
ഉച്ചയ്ക്ക് 12.30- ന് എത്തുന്ന അദ്ദേഹം അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 2 മണിക്ക് ഉദ്ഘാടനം ചെയ്യും.
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ബ്രഹത്ത്രേയ് രത്ന പുരസ്ക്കാരം വൈദ്യ സദാനന്ദ് പ്രഭാകർ സർദേശ്മുഖിന് ഉപരാഷ്ട്രപതി ചടങ്ങിൽ സമ്മാനിക്കും. വിദേശകാര്യ – പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരനും ചടങ്ങിനെ അഭിസംബോധന ചെയ്യും.ശ്രീലങ്കൻ പരമ്പരാഗത വൈദ്യശാസ്ത്ര സഹമന്ത്രി ശിശിര ജയകൊടി, സംസ്ഥാനമന്ത്രിമാരായ വീണാ ജോർജ്ജ്, ആന്റണി രാജു, ശശി തരൂർ എം.പി, ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊടേച്ച, തുടങ്ങിയവർ പങ്കെടുക്കും. സന്ദർശനം പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് 3.30 ന് ഉപരാഷ്ട്രപതി മടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.