ഇടുക്കി :അമൃത് മിഷന്റെ ഭാഗമായി ജലം ജീവിതം എന്ന ക്യാമ്പയിൻ കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂളിൽ നടന്നു.
വാർഡ് കൗൺസിലർ സോണിയ ജെയ്ബി പദ്ധതിയുടെ ഉദ്ഘാടന നിർവഹിച്ചുഅമൃത് മിഷന്റെ ഭാഗമായി 93 നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ ജല വിഭവ സംരക്ഷണം, മാലിന്യ സംസ്കരണം, പഠന പ്രവർത്തനങ്ങളുടെ സംഘാടനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ജലം ജീവിതം എന്ന പഠന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികളിൽ ജലസംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും അവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യുകയാണ്പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂളിൽ കുമളി ഗവൺമെന്റ് വൊക്കഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.വാർഡ് കൗൺസിലർ സോണിയ ജെയ്ബി പരിപാടി ഉദ്ഘാടനം ചെയ്തു .സ്കൂൾ പിടിഎ പ്രസിഡണ്ട് സിജു ചക്കുമൂട്ടിൽ അധ്യക്ഷനായിരുന്നു. കുമളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജയന്തി കുമാരി പദ്ധതി വിശദീകരണം നടത്തി.
കട്ടപ്പന സെൻറ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് , എൻഎസ്എസ് വോളണ്ടിയർ അർപ്പിത തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് ക്യാമ്പസ് ക്യാൻവാസ് സ്ഥാപിക്കലും മെസ്സേജ് മിറർ കൈമാറലും നടന്നു .പ്രോഗ്രാമിൽ പങ്കെടുത്ത 100 കുട്ടികൾക്ക് ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന കലണ്ടറുകളും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.