ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങലൊരുക്കാൻ കൃഷി മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.
ജനുവരി 10 മുതൽ 27 വരെയാണ് പെരുന്നാൾ. കൊടിയേറ്റ് മുതൽ എട്ടാം പെരുന്നാൾ ദിവസം വരെ പതിനായിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്നതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യാനും കൂടുതൽ സംവിധാനം ഒരുക്കും.
മുൻവർഷം വാഹന മോഷണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകളും ലൈറ്റുകളും സ്ഥാപിക്കാൻ യോഗം നിർദ്ദേശിച്ചു. ചമ്പക്കാട് മുതൽ ഐടി ജംഗ്ഷൻ വരെ റോഡിന് ഇരുവശത്തും വാഹന പാർക്കിംഗ് അനുവദിക്കില്ല.ഇക്കാര്യം ഉറപ്പുവരുത്താൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.പെരുന്നാളുമായി ബന്ധപ്പെട്ട് കടകൾക്ക് ലൈസൻസ് നൽകുമ്പോൾ ആരാണ് കടയിൽ ഇരിക്കുക, എത്ര പേര് ഉണ്ടാവും എന്നതനുസരിച്ച് വിവരങ്ങൾ ശേഖരിക്കും.
ബീച്ചിലേക്കുള്ള വാഹനഗതാഗതം പ്രധാന ദിവസങ്ങളിൽ നിരോധിക്കും.കുറ്റകൃത്യങ്ങൾ തടയുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ പോലീസിനെ വിന്യസിപ്പിക്കും. പെരുന്നാൾ ദിവസങ്ങളിൽ ബീച്ചിൽ സ്ട്രീറ്റ് ലൈറ്റ്, ശുചിമുറി ബ്ലോക്കുകൾ എന്നിവ സജ്ജീകരിക്കും.
ആളുകൾ കടലിലിറങ്ങിയുള്ള അപകടങ്ങൾ തടയുന്നതിനായി കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിക്കും. പൊതുജനാരോഗ്യം കണക്കിലെടുത്ത് സാനിറ്റേഷൻ നടപടികൾ, അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സൗകര്യം എന്നിവ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തും.
പള്ളിയുടെ പരിസരപ്രദേശങ്ങളിൽ വ്യാജമദ്യം, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും, വ്യാപനവും തടയുന്നതിനു എക്സൈസ് വകുപ്പ് മുഴുവൻ സമയ പെട്രോളിങ് നടത്തും.മാലിന്യനിർമാർജനം കൃത്യമായി നടത്തണമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും യോഗം നിർദ്ദേശിച്ചു.
പെരുന്നാൾ ദിവസങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടാൻ പാടില്ലെന്നു മന്ത്രി വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. പെരുന്നാൾ ദിനങ്ങളിൽ തടസ്സരഹിതമായി വൈദ്യുതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും താൽക്കാലിക കണക്ഷനുകൾ നൽകുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണം.
കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തും. ബീച്ച് പരിസരത്ത് അനധികൃത കടകൾ അനുവദിക്കില്ല. വഴിയടച്ച് കടകൾ സ്ഥാപിക്കാൻ പാടില്ല. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഡിസംബർ മാസം അവസാനം യോഗം ചേരണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.