ഇടുക്കി :ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അമ്മമാർ പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചു നടത്തിയ സമരം ശ്രദ്ധയാകർഷിച്ചിരുന്നു.
സമരത്തിൽ പങ്കെടുത്ത മറിയക്കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുകയാണു സിപിഎം. ഓരോ ആരോപണവും പൊളിച്ചടുക്കി മറിയക്കുട്ടിയും പോരാട്ടത്തിലാണ്. ഇനി സിപിഎമ്മിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ അമ്മ.മറിയക്കുട്ടി പ്രായം: 87 ∙സ്വദേശം: അടിമാലി ഇരുനൂറേക്കർ ∙വിദ്യാഭ്യാസം: നാലാം ക്ലാസ് ∙12–ാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം ഇരുനൂറേക്കറിൽ എത്തി. ∙ ഉപജീവനമാർഗം: കൂലിപ്പണി ∙ 36 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയി.
നാലു പെൺമക്കൾ. ആയിരമേക്കർ, അടിമാലി, പനമരം, ഡൽഹി എന്നിവിടങ്ങളിലാണു മക്കൾ താമസിക്കുന്നത്. ∙അടിമാലിയിൽ ലോട്ടറി വിൽപന നടത്തുന്ന ഇളയ മകൾ പ്രിൻസിയുടെ വീട്ടിലാണ് ഇപ്പോൾ മറിയക്കുട്ടി താമസം.
വിളിപ്പേര്: മജിസ്ട്രേട്ട്.' സമൂഹത്തിൽ കാണുന്ന കൊള്ളരുതായ്മകൾക്കെതിരെ ചെറുപ്പം മുതലേ മുഖം നോക്കാതെ അഭിപ്രായം പറയും.
കൺമുന്നിൽ ഉണ്ടായിട്ടുള്ള തർക്കങ്ങളിലും അടിപിടിക്കേസുകളിലും പക്ഷംപിടിക്കാതെ പൊലീസിൽ സാക്ഷി പറയാനും പരാതിപ്പെടാനും മടിയില്ല. ഇതോടെ നാട്ടുകാർ മജിസ്ട്രേട്ട് മറിയക്കുട്ടി എന്നു പേരിട്ടു.∙
ചെയ്ത തെറ്റ്: ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് മറിയക്കുട്ടിയും പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) ഈ മാസം 7നു മൺചട്ടിയുമായി അടിമാലി ടൗണിൽ ഭിക്ഷ യാചിച്ച് പ്രതീകാത്മക സമരം നടത്തി.വിധവാ പെൻഷൻ കുടിശിക അനുവദിക്കുക, പാവങ്ങളോടു നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരാതിരിക്കുക,
കറന്റ് ബിൽ അടക്കാൻ നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങൾ എഴുതിയ ബോർഡുമായിട്ടായിരുന്നു സമരം. ∙സിപിഎം നൽകിയ ശിക്ഷ: വയോധികമാരുടെ പ്രതിഷേധം പുറത്തറിഞ്ഞതോടെ സിപിഎം ഇടപെട്ടു. മറിയക്കുട്ടിക്കെതിരെ സിപിഎം നേരിട്ടും അല്ലാതെയും വ്യാജപ്രചാരണവും സൈബർ ആക്രമണവും തുടങ്ങി.
മറിയക്കുട്ടിയുടെ അടുത്ത നീക്കം സിപിഎമ്മിന്റെ വ്യാജപ്രചാരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയിൽ പരാതി നൽകും. കോടതി ഇടപെട്ട് ഇത്തരം വ്യാജ പ്രചാരണങ്ങൾ തടയണമെന്നും കൃത്യമായി പെൻഷൻ നൽകാൻ നടപടിയുണ്ടാകണമെന്നുമാണ് ആവശ്യം.
സിപിഎം ആരോപണങ്ങളും മറിയക്കുട്ടിയുടെ മറുപടിയും 1. പഞ്ചായത്തംഗം പെൻഷൻ മസ്റ്ററിങ് നടത്താൻ കൂട്ടാക്കാത്തതാണു പെൻഷൻ ലഭിക്കുന്നതിനു തടസ്സം. ∙ ഏപ്രിലിൽത്തന്നെ മസ്റ്ററിങ് നടത്തിയതിന്റെ രേഖകൾ മറിയക്കുട്ടി പുറത്തുവിട്ടു.
2. മറിയക്കുട്ടിക്ക് മന്നാങ്കണ്ടം (അടിമാലി) വില്ലേജ് പരിധിയിലെ പഴമ്പിള്ളിച്ചാലിൽ ഒന്നര ഏക്കർ ഭൂമിയുണ്ട്. ∙ഇങ്ങനെ സ്ഥലമുണ്ടെങ്കിൽ രേഖകൾ നൽകണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫിസിലെത്തി അപേക്ഷ നൽകി. മന്നാങ്കണ്ടം വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിക്കു സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് അധികൃതർ സാക്ഷ്യപത്രം നൽകി.
3. അടിമാലി പഞ്ചായത്തിൽ മറിയക്കുട്ടിക്ക് 2 വീടുണ്ട്. ഒരു വീടിന്റെ വാടക മാസം 5,000 രൂപ. ∙സിപിഎം പറഞ്ഞ രണ്ടു വീട്ടുനമ്പറുകളിലുമുള്ള വീടുകൾ തന്റേതല്ലെന്നു രേഖാമൂലം മറിയക്കുട്ടി തെളിയിച്ചു 4. മറിയക്കുട്ടിയുടെ മക്കൾ വിദേശത്തു ജോലി ചെയ്യുന്നു ∙മക്കൾ ആയിരമേക്കർ, അടിമാലി, പനമരം, ഡൽഹി എന്നിവിടങ്ങളിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.