കുറവിലങ്ങാട് നഗരത്തിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടം സ്‌കൂട്ടർ യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം:കുറവിലങ്ങാട് നഗരത്തിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്നും ലോഡുമായി വരികയായിരുന്ന ലോറിയാണ് മുൻപിൽ പോയ മറ്റൊരു ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ചുകയറിയത്.

ഇരു ലോറികളുടെയും നടുവിലായി യാത്ര ചെയ്തിരുന്ന സ്കൂട്ടർ യാത്രികൻ വെട്ടിച്ചു മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. ആലപ്പുഴ സ്വദേശി അഫ്സൽ എന്ന വ്യക്തിയുടെ ലോറിയാണ് അപകടത്തിൽ പെട്ടത്.
കുറവിലങ്ങാട് ബസ്റ്റാൻഡിനു സമീപത്തായി നടന്ന അപകടം നഗരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിപ്പിച്ചു. തുടർന്ന് കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി. മറ്റ് വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കി തുടർ നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !